രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് പൊലീസ് ഉദ്യോഗസ്ഥര്‍. എറണാകുളം ഡിസിസി ഓഫീസില്‍ എത്തി ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് രമേശ് ചെന്നിത്തലയ്ക്ക് ഷാള്‍ അണിയിച്ചത് ആറ് പൊലീസുകാരാണ്.
എറണാകുളം ജില്ലയിലെ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ പൊലീസ് സംഘടന നേതാക്കന്മാരാണ് ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യം ചെയ്യാനെത്തിയത്. കൂടാതെ കണ്ട്രോള് റൂം എഎസ്ഐ ഷിബു ചെറിയാന്, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എഎസ്ഐമാരായ ജോസ് ആന്റണി, ബിജു, കൂടാതെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സില്‍ജന്‍, ദിലീപ്, സദാനന്ദന് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക