പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്സിന് സ്വീകരിക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോർട്ട്. കോവാക്സിന് വിതരണം സംസ്ഥാനത്ത് തുടങ്ങി. എന്നാൽ ഫലസിദ്ധി ഉറപ്പാക്കാത്ത വാക്സിന് സ്വീകരിക്കാന്‍ സമ്മത പത്രവും എഴുതി വാങ്ങുന്നുണ്ട്.
കേന്ദ്രം തരുന്ന വാക്സിന് നല്‍കാനേ നിവൃത്തിയുള്ളൂവെന്നും കോവാക്സിനിലെ പ്രശ്നങ്ങള്‍ ചോദിക്കേണ്ടത് കേന്ദ്രത്തോടാണെന്നും കോവാക്സിന് കുത്തിവെച്ചതിനാല്‍ എവിടെയും പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക