മാണി സി കാപ്പനെ തള്ളി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്. കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണ ഇല്ലെന്ന് പീതാംബരന്. കാപ്പന്റെ നാളത്തെ നീക്കം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
കാപ്പൻ കാണിച്ചത് മര്യാദയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവച്ച് പോകുന്നതാണ് മാന്യതയെന്നും അദ്ദേഹം പറഞ്ഞു.
താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫിലേക്കെന്ന് മാണി സി കാപ്പന് വ്യക്തമാക്കിയതിന് പിന്നാലെയാണ് നേതാക്കളുടെ പ്രതികരണം. എന്‍സിപി ഏത് മുന്നണിക്കൊപ്പമെന്ന് കേന്ദ്ര നേതൃത്വം ഇന്ന് അറിയിക്കും.
തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ ഭാവി കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കുമെന്നും കാപ്പൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക