സംസ്ഥാനത്ത് നിയമസഭാ വോട്ടെടുപ്പ് തിയ്യതി തീരുമാനിക്കുമ്പോൾ റമദാൻ നോമ്പ് പരിഗണിക്കണമെന്ന് സിപിഐ. തെരഞ്ഞെടുപ്പ് ഏപ്രിൽ 13ന് മുൻപ് വേണം. കൂടാതെ പോസ്റ്റൽ വോട്ട് ലിസ്റ്റ് സ്ഥാനാർഥികൾക്ക് കൂടി ലഭ്യമാക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു.
ബാങ്ക് അക്കൗണ്ടിൽ നിന്നും 82 ലക്ഷം തട്ടിയെടുത്തു; എസ്ബിഐ അസി.മാനേജർ അറസ്റ്റിൽ
സിപിഎമ്മും ഏപ്രിൽ 12നകം തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. കലാശക്കൊട്ട് പൂർണമായും ഒഴിവാക്കരുതെന്നും തെരഞ്ഞെടുപ്പ് മെയിൽ നടത്തണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും സിപിഎം നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക