കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ 21 കാരിയായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമർശനം. ദിഷയെ വിട്ടയക്കണമെന്നുള്ള ആവശ്യം ശക്തമാകുകയാണ്. നിരവധി രാഷ്ട്രീയ നേതാക്കളും ദിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.
ദിഷയെ വിട്ടയക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ദിയയുടെ അറസ്റ്റിനെതിരെ രംഗത്തെത്തി. ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത ആക്രമണമാണിതെന്ന് പറഞ്ഞ അദ്ദേഹം കർഷകരെ പിന്തുണക്കുന്നത് കുറ്റകരമല്ലെന്നും പറഞ്ഞു.
ആയുധം കൈയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുന്നു. നിരായുധയായ പെൺകുട്ടി ധൈര്യത്തിന്റെ കിരണങ്ങൾ എല്ലാവരിലും പടർത്തുന്നുവെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. ഹിന്ദിയിലുള്ള ട്വീറ്റിൽ #ReleaseDishaRavi, #DishaRavi and #IndiaBeingSilenced എന്നീ ഹാഷ് ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക