ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ രാഷ്ട്രീയ മാനദണ്ഡം മാത്രം പാലിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണമെന്നും പിന്‍വാതില്‍ നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍ പാലിക്കുന്നില്ലെന്നും മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
ടൂള്‍കിറ്റ് വിവാദത്തിൽ നികിതാ ജേക്കബിന്റെ ജാമ്യാപേക്ഷ ഡല്‍ഹി പൊലീസ് എതിര്‍ക്കും
കൂടാതെ റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കാത്തത് എന്തു കൊണ്ടെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം സമ്പൂർണ്ണ പരാജയമാണെന്നും യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക