കേരളത്തിൽ നിന്നെത്തുന്ന ജനങ്ങൾക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി കർണാടക ഉത്തരവിറക്കി. ഇന്നലെ വൈകീട്ടോടു കൂടിയാണ് ഇത് സംബന്ധിച്ച നിർദേശം കർണാടക പുറത്തിറക്കിയത്. കർണാടക ആരോഗ്യ മന്ത്രാലയമാണ് നിർദേശം പുറത്തിറക്കിയത്. കേരളത്തിൽ നിന്ന് സംസ്ഥാനത്തെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ബംഗളൂരുവിൽ കോവിഡ് ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ നടപടി ഉണ്ടായിരിക്കുന്നത്. രണ്ട് കോവിഡ് ക്ലസ്റ്ററുകളാണ് ബംഗളൂരു നഴ്സിംഗ് കോളേജിൽ രൂപപ്പെട്ടിരിക്കുന്നത്. ഇവിടുള്ള ഭൂരിഭാഗം വിദ്യാർത്ഥികളും കേരളത്തിൽ നിന്നുള്ളവരാണ്. മാത്രമല്ല, മലയാളി വിദ്യാർത്ഥികളിൽ പലർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി
All returnees from Kerala shall produce negative RT-PCR certificate which is not older than 72hrs@PMOIndia @narendramodi @CMofKarnataka @BSYBJP @MoHFW_INDIA @drharshvardhan @mla_sudhakar @mdnhm_kar@CovidIndiaSeva @KarnatakaVarthe @PIBBengaluru pic.twitter.com/9kov9cj7S8
— K'taka Health Dept (@DHFWKA) February 16, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക