നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറെന്ന് പി ജെ ജോസഫ്. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിന് ചില സീറ്റുകള്‍ വിട്ടുനല്‍കും. ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം 12 സീറ്റ് വേണമെന്നായിരുന്നു. അടുത്ത സീറ്റ് ചര്‍ച്ചയില്‍ പി ജെ ജോസഫ് നിലപാട് അറിയിക്കും. കോട്ടയം ജില്ലയില്‍ നേരത്തെ ആറ് സീറ്റ് വേണമെന്നായിരുന്നു ആവശ്യം.
ഉത്തർപ്രദേശിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി
പാല ഒഴികെ അഞ്ച് സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്നാണ് പിന്തിരിയുക. ഇത് സംബന്ധിച്ച് നേരത്തെ കോണ്‍ഗ്രസ് അനൗദ്യോഗിക ചര്‍ച്ചകള്‍ പി ജെ ജോസഫ് വിഭാഗവുമായി നടത്തിയിരുന്നു. കൂടാതെ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകളില്‍ രണ്ടാം ഘട്ട സീറ്റ് ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക