ഇടതുജനാധിപത്യ മുന്നണിയുടെ സംസ്ഥാന വികസന മുന്നേറ്റ ജാഥകള്‍ പര്യടനം തുടരുന്നു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി നയിക്കുന്ന തെക്കന്‍ മേഖലാജാഥ ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പത്തനംതിട്ടയിലേക്ക് പ്രവേശിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നേതൃത്വം നല്കുന്ന വടക്കന്‍ മേഖലാജാഥ ഇന്നത്തോടെ മലപ്പുറം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും.
പൊന്നാനിയിൽ നിന്നായിരുന്നു ഇന്നലെ മലപ്പുറത്തെ പര്യടനത്തിന് തുടക്കമായത്. തവനൂർ, വളാഞ്ചേരി, മങ്കട എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം മലപ്പുറത്ത് സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ഓരോ ജാഥാ കേന്ദ്രങ്ങളിലും . ജാഥാ ലീഡര്ക്കുപുറമെ, മാനേജര്‍ കെ പി രാജേന്ദ്രൻ, അംഗങ്ങളായ പി സതീദേവി, പി ടി ജോസ്, കെ ലോഹ്യ, പി കെ രാജൻ, ബാബു ഗോപിനാഥ്, കെ പി മോഹനൻ, ജോസ് ചെമ്പേരി, കാസിം ഇരിക്കൂർ, ബിനോയ് ജോസഫ്, അഡ്വ. എ ജെ ജോസഫ് എന്നിവരും ജില്ലയിലെ ഇടതുമുന്നണി നേതാക്കളും വിവിധ സ്വീകരണ യോഗങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക