യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയെ സ്വകാര്യവത്കരിക്കാനൊരുങ്ങുന്നുവെന്ന് സൂചന. ഓറിയന്റൽ ഇൻഷുറൻസും ചെന്നൈ ആസ്ഥാനമായുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസും മെച്ചപ്പെട്ട ധനകാര്യ സ്ഥിതി പുലർത്തുന്ന കമ്പനികളാണെന്നും അവയ്ക്ക് നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമെന്നുമാണ് സർക്കാരിന്റെ കണക്കുകൂട്ടലെന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു.
പുനര്‍മൂലധന വല്‍ക്കരണത്തിലൂടെ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ സർക്കാരിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ തന്നെ പൊതുമേഖല ഇൻഷുറൻസ് കമ്പനിയുടെ സ്വകാര്യവൽക്കരണം കേന്ദ്ര ബജറ്റിലൂടെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക