എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഇന്ന് മുതൽ ആർടിപിസിആര്‍ പരിശോധന നിര്‍ബന്ധം. ഇന്ന് മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുമാണ് കോവിഡ് അന്താരാഷ്ട്ര പരിശോധന നിർബന്ധമാക്കിയത്. കുട്ടികളുൾപ്പെടെ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ ഉൾപ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, ബ്രിട്ടന് യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഈ നിര്‍ദേശം ബാധകമായിരിക്കും.
അതേസമയം, മരണ കാരണങ്ങളുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തുന്നവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കും. എന്നാൽ, ഇവര്‍ എയര്‍സുവിധയില്‍ കുറഞ്ഞത് 72 മണിക്കൂര്‍ മുന്‍പ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇപ്പോൾ വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക