കൊളംബോ: ശ്രീലങ്കന്‍ ബൗളിങ് കോച്ച് സ്ഥാനത്തുനിന്ന് ചാമിന്ദ വാസ് രാജിവെച്ചു. ശമ്പളത്തര്‍ക്കത്തെ തുടര്‍ന്നാണ് വാസിന്റെ നാടകീയമായ രാജി പ്രഖ്യാപനം.
മൂന്ന് ദിവസം മുമ്പ് മാത്രമാണ് ശ്രീലങ്കയുടെ വിഖ്യാത ഫാസ്റ്റ് ബൗളര്‍ പരിശീലക സ്ഥാനമേറ്റെടുത്തത്. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ടീം പുറപ്പെടുന്നതിന്റെ തൊട്ടുമുന്നെ രാജി വെക്കുകയായിരുന്നു.
വാസിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തങ്ങള്‍ക്ക് കഴിയാത്തിനാലാണ് അദ്ദേഹം രാജിവെച്ചതെന്നത് ശ്രീലങ്കന്‍ ക്രിക്കറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ലോകത്താകമാനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത്, വ്യക്തിഗത നേട്ടത്തിനായി നിരുത്തരവാദ സമീപനം സ്വീകരിച്ചത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനുമെതിരായ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ആസ്ട്രേലിയക്കാരനായ ഡേവിഡ് സക്കറിന് പകരം വാസിനെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക