വയലാര്‍ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് എഫ്.ഐ.ആർ. പ്രതികള്‍ ഗൂഢാലോചന നടത്തി. നിര്‍ത്തിയിട്ട കാറില്‍ മാരകായുധങ്ങള്‍ സജ്ജമാക്കിയെന്നും എഫ്െഎആറില്‍ പറയുന്നു. കേസില്‍ കൊലപാതകം, ഗൂഢാലോചന അടക്കം പന്ത്രണ്ട് വകുപ്പുകള്‍ ചുമത്തി.
കേസില്‍ എട്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകർ അറസ്റ്റിലായി. ആര്‍എസ്എസ്– എസ്ഡിപിഐ സംഘർഷം നിലനിന്ന പ്രദേശത്ത് ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ബി.ജെ.പിയും ഹൈന്ദവ സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താലിൽ ചിലയിടങ്ങളിൽ അക്രമമുണ്ടായി. വിലാപയാത്രയായി നാഗംകുളങ്ങരയിൽ എത്തിച്ച നന്ദു ആർ.കൃഷ്ണയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക