മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിനെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. മോഹൻലാലിന് വാട്സാപ്പിലയച്ച സന്ദേശമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
എല്ലാ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ഭയവും വേദനയുമുണ്ടാകുമെന്നതിൽ ഒഴികഴിവുകളില്ല, കീഴടക്കി കളയുന്ന അഭിനയത്തോടെ നന്നായി രൂപകൽപ്പന ചെയ്ത് ഒരുക്കിയ ചിത്രം, നന്നായി ചെയ്തു, എന്നാണ് ഭദ്രൻ കുറിച്ചിരിക്കുന്നത്. കൈകൂപ്പി കൊണ്ടുള്ള ഇമോജി പങ്കുവെച്ചാണ് മോഹൻലാൽ മറുപടി നൽകിയിരിക്കുന്നത്.
ഫെബ്രുവരി 19ന് ആമസോൺ പ്രൈം വഴി റിലീസിനെത്തിയ ദൃശ്യം 2 ഇന്ത്യ മുഴുവൻ തരംഗമായി കഴിഞ്ഞു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിലുള്ളവരും ചിത്രത്തെ പ്രശംസിച്ച് രംഗത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക