6 വർഷത്തെ ഇടവേളയ്ക്കു ശേഷം നടി ഗൗതമി നായർ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു. പ്രജീഷ് സെൻ സംവിധാനം ചെയ്യുന്ന ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്.
ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന മേരി ആവാസ് സുനോയിൽ പ്രധാനപ്പെട്ട കഥാപാത്രമാണ് ഗൗതമി അവതരിപ്പിക്കുക. ഗൗതമിയുടെ ഭർത്താവും സംവിധായകനുമായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് റിലീസിനൊരുങ്ങുകയാണ്. ആ ചിത്രത്തിന്റെ അണിയറയിലും ഗൗതമി പ്രവർത്തിച്ചിട്ടുണ്ട്.
ദുൽഖർ സൽമാനോടൊപ്പം സെക്കന്റ് ഷോയിലൂടെയാണ് ഗൗതമിയുടെ ചലച്ചിത്ര അരങ്ങേറ്റം. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. പിന്നീട് പഠനത്തിനായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം പിഎച്ച്ഡി പൂർത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക