പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു. പാനൂര്‍ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ടും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം.
എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ഡിവൈഎഫ്ഐ നേതാവും ഓട്ടോ ഡ്രൈവറുമായ ജിനീഷ് മര്‍ദിക്കുകയായിരുന്നു.
നടുറോഡില്‍ വച്ചാണ് സംഭവം നടന്നതെങ്കിലും ആരും പ്രശ്നത്തില്‍ ഇടപെട്ടില്ല. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയതിനാണ് മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക