മലയാളം സര്‍വകലാശാല വിവാദ നിയമനത്തില്‍ ചുരുക്കപ്പട്ടികയിയില്‍പ്പോലും ഉള്‍പ്പെടുത്താത്ത സര്‍വകലാശാലയ്ക്കെതിരെ യുവാവിന്റെ പ്രതിഷേധം. എംഫില്‍, നെറ്റ്, പിഎച്ച്ഡിക്കാരനാണ് അജി കെഎം ആണ് പിഎച്ച്ഡി തീസിസ് കത്തിച്ച് പ്രതിഷേധിച്ചത്.
മലയാള സര്‍വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഇന്റര്‍വ്യു നടക്കുന്ന സമയത്താണ് സര്‍വകലാശാലയില്‍ കെ.എം അജി പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്റര്‍വ്യു ചുരുക്കപ്പട്ടികയില്‍ തന്റെ പേരുള്പ്പെടുത്താതിനെ തുടര്‍ന്നാണ് കെ.എം അജി മണ്ണെണ്ണ ഒഴിച്ച് തന്റെ കൈയ്യിലുണ്ടായിരുന്ന രേഖകളും പുസ്തകങ്ങളും കത്തിച്ചത്. ഇതോടെ സര്‍വകലാശാല സെക്യൂരിറ്റിയും ജീവനക്കാരും ചേര്‍ന്ന് ഉദ്യോഗാര്‍ഥിയെ കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാവുന്നതിന് മുമ്ബ് പുറത്താക്കി. പൊലീസെത്തി യപ്പോഴേക്കും അജി സര്‍വകലാശാല പരിസരത്ത് നിന്ന് മടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക