14–കാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസ് പിടികൂടിയ സ്ത്രീ ഗർഭിണി. യുഎസിലാണ് ഒരു വർഷത്തോളമായി പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ യുവതി പീഡിപ്പിക്കുന്നത്.
ബ്രിട്ണി ഗ്രേ എന്ന സ്ത്രീയുമായി 14–കാരന് ബന്ധമുണ്ടെന്ന് ചൈൽഡ് അബ്യൂസ് ഹോട്ലൈനിലേക്ക് ഒരാൾ അറിയിക്കുകയായിരുന്നു. ഇയാളാണ് കേസിലെ സാക്ഷി.
സംഭവത്തെക്കുറിച്ച് ദി സൺ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ. 14–കാരനുമായി ബ്രിട്ണി ഗ്രേ എന്ന യുവതിക്ക് ശാരീരിക ബന്ധം ഉണ്ടായിരുന്നു. ഒരു വർഷത്തോളമായി ഇവർ ഇത് തുടരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തതുകൊണ്ട് 14–കാരനെ ഇരയായിട്ട് മാത്രമേ കണക്കാക്കാനാകൂ.
ഇപ്പോൾ 14–കാരന്റെ കുട്ടിയെ ബ്രിട്ണി ഗർഭം ധരിച്ചിരിക്കുകയാണ്. മാർച്ച് ഒന്നിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗർഭിണിയാണെന്നും സ്ഥിരീകരിച്ചു.
5000 ഡോളർ പിഴ ഈടാക്കി ഇവരെ പൊലീസ് വിട്ടയച്ചു. കേസ് നടപടികൾക്ക് വേണ്ടി ഇനി ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക