കാക്കി യൂണിഫോം, കണ്ണില്‍ കൂളിംഗ് ഗ്ലാസ്, ഒരു കയ്യില്‍ ലാത്തി, ബുള്ളെറ്റിലേറി രണ്ടും കല്‍പ്പിച്ചുള്ള ഇരിപ്പാണ് ദുല്‍ഖര്‍ സല്മാന്. പോലീസുകാരന്റെ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം സല്യൂട്ടിലെ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ദുല്‍ഖര്‍.
പുതിയ ചിത്രം ‘സല്യൂട്ട്’ലെ ഒരു സര്‍പ്രൈസ് എന്ന് പറഞ്ഞു കൊണ്ട് ഏതാനും ദിവസങ്ങളായി ഈ ഫോട്ടോയുടെ തന്നെ വിവിധ ആംഗിളുകള്‍ ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറ്റവും ഒടുവിലായാണ് ആ ‘സീരീസിന്റെ’ ഭാഗമായുള്ള പോലീസ് വേഷത്തില്‍ ദുല്‍ഖര്‍ അവതരിച്ചത്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സല്യൂട്ട്’. ദുല്‍ഖറും റോഷന് ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് . വേഫറെര്‍ ഫിലിമ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ അയ്യപ്പന് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന് സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി, കാല, പരിയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്. ഛായാഗ്രഹണം അസ്ലം പുരയില്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്, ആര്‍ട്ട് , സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക