മലയാള സിനിമയില്‍ ഒരുകാലത്ത് നിറ സാന്നിധ്യമായിരുന്നു സംയുക്ത വര്‍മ. നിലവില്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട് താരം.
പലപ്പോഴും ഫിറ്റ്നെസ്സ് വിശേഷങ്ങളുമായാണ് സംയുക്ത വര്‍മ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധ നേടുന്നതും സംയുക്ത വര്‍മയുടെ ഒരു ഫിറ്റ്നെസ്സ് വിഡിയോയാണ്.
യോഗാഭ്യാസത്തില്‍ അതിശയിപ്പിയ്ക്കുകയാണ് താരം. മെയ്-വഴക്കത്തോടെയുള്ള സംയുക്ത മേനോന്റെ ശീര്‍ഷാസന വിഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. അതേസമയം ചലച്ചിത്ര ആരാധകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികള്ക്കൂടിയാണ് സംയുക്ത വര്‍മയും ബിജു മേനോനും.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക