വിവാദങ്ങൾക്ക് പര്യവസാനമായി മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂർ എംഎൽഎ പി.വി.അൻവർ നാട്ടിൽ തിരിച്ചെത്തി.
കോഴിക്കോട് കരിപ്പൂരിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലായിരുന്ന അൻവർ കോഴിക്കോട്ട് വിമാനമിറങ്ങി.
തന്നെ സ്വീകരിക്കാനെത്തിയ നിലമ്പൂരിലെ പ്രവർത്തകർക്ക് നന്ദിയറിയിച്ച അൻവർ നാട്ടിലേക്ക് തിരിച്ചു. അടുത്ത 7 ദിവസം എടക്കരയിലെ വീട്ടിൽ അൻവർ ക്വാറന്റീൽ കഴിയുമെന്നാണു സിപിഎം നേതൃത്വം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക