അനു സിതാരയും നിമിഷ സജയനും യുവാനായികമാരിൽ ശ്രദ്ധേയരാണ് . ഒന്നിച്ച് ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും.
സിനിമയ്ക്കപ്പുറം പരസ്പരം സമയം മാറ്റിവയ്ക്കുന്ന അനു സിതാരയും നിമിഷയും ഇടവേളകളിൽ യാത്രകളും നടത്താറുണ്ട്. കുടുംബസമേതമുള്ള ഇത്തരം യാത്രകളുടെ മനോഹര നിമിഷങ്ങൾ ഇരുവരും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിന് പുറമെ നല്ല നർത്തകരായ അനു സിതാരയും നിമിഷയും ഇപ്പോഴിതാ, നൃത്തച്ചുവടുകളുമായി വിസ്മയിപ്പിക്കുകയാണ്.
‘ഉഡി ഉഡി ജായേ..’ എന്ന പാട്ടിനാണ് ഇരുവരും ചടുലമായ നൃത്തച്ചുവടുകളുമായി വിസ്മയിപ്പിക്കുന്നത്. മുൻപും രണ്ടുപേരും ചേർന്നുള്ള നൃത്ത വീഡിയോ അനു സിതാര പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക