പാലാരിവട്ടം പാലത്തോട് യുഡിഎഫ് സർക്കാർ ചെയ്തതാണ് അവർ കേരള സമൂഹത്തോട് ചെയ്തതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് . എൽഡിഎഫ് തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് കേവലം ഭരണത്തുടർച്ചയല്ല, ഈ ഭരണ മാതൃകയുടെ തുടർച്ചയാണെന്നും ചുള്ളിക്കാട് പറഞ്ഞു. സാധാരണ ജനങ്ങൾക്ക് ലഭ്യമാകും വിധം ആരോഗ്യരംഗത്തേയും വിദ്യാഭ്യാസ രംഗത്തേയും മാറ്റിത്തീർത്തു എന്നതാണ് ഇടതുപക്ഷ സർക്കാർ ചെയ്ത ഏറ്റവും പ്രധാനകാര്യം.
കേരളത്തിന്റെ ആദ്യത്തെ ആരോഗ്യ മന്ത്രിയായി ഡോ. എം ആർ മേനോനെ തെരഞ്ഞെടുത്തത് അന്ന് വിമർശനങ്ങൾക്ക് ഇടയാക്കി. സർക്കാർ മെഡിക്കൽ കോളേജ് തുടങ്ങി സാധാരണക്കാർക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകാൻ സൗകര്യമൊരുക്കുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും ചുള്ളിക്കാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക