ഡല്‍ഹി: ഭാവി ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീരാമനെ പോലെ ആരാധിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത്. മുഖ്യമന്ത്രി ആയ ശേഷമുള്ള പൊതുപരിപാടിയിലാണ് അദ്ദേഹം മോദിയെ വാനോളം പുകഴ്ത്തി പ്രസംഗിച്ചത്.
ഇക്കൂട്ടത്തിലാണ് നാളെയുടെ ശ്രീരാമനാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞത്. നേത്ര കുംഭ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഈ പരാമർശം. മോദിക്കൊപ്പം ചിത്രമെടുക്കാൻ ലോകനേതാക്കളുടെ ക്യൂവാണെന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ മാറ്റം കൊണ്ടുവന്നു. ശ്രീരാമനും ഇത്തരത്തില്‍ സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആളുകള്‍ ശ്രീരാമനെ ദൈവമായി ആരാധിക്കാന്‍ തുടങ്ങിയത്. ഭാവിയില്‍ പ്രധാനമന്ത്രിയും ഇത്തരത്തില്‍ ആരാധിക്കപ്പെടും.’ മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക