സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. 1029 പേരാണ് ഇന്നലെ വരെ വിവിധ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ചത്. മിക്ക ഇടത് സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇന്ന് യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളിൽ പത്രിക നൽകാനുള്ളവർ സമർപ്പിക്കും.
നാളെ രാവിലെ സൂക്ഷ്മപരിശോധന 11 മണി മുതൽ ആരംഭിക്കും. തികളാഴ്ച വൈകിട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രിക പിൻവലിക്കാൻ സമയമുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക