ഷൂട്ടിംഗ് ഷെഡ്യൂൾ നോക്കിയശേഷം വരും ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്ന് നടൻ സണ്ണി വെയിൻ. സുഹൃത്തുക്കളായ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിളിച്ചിട്ടുണ്ടെന്നും സണ്ണി വെയിൻ പറഞ്ഞു.
കേരളത്തിൽ തീർച്ചയായും തുടർ ഭരണമുണ്ടാകുമെന്ന് സണ്ണി വെയിൻ വ്യക്തമാക്കി. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ധൈര്യം പകർന്നൊരു സർക്കാരാണ് ഇടത് പക്ഷ സർക്കാർ എന്നും സണ്ണി വെയിൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാർക്ക് നൽകുമെന്നും സണ്ണി വെയിൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക