കണ്ണൂർ: നാളെ (മാര്‍ച്ച് 30)ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. എരുവട്ടി സബ്സെന്റര്‍ കോട്ടയം മലബാര്‍, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, കൂത്തുപറമ്പ താലൂക്ക് ആശുപത്രി, പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്കൂള്‍, കോട്ടൂര്‍ സബ്സെന്റര്‍ , ശ്രീകണ്ഠാപുരം കോട്ടൂര്‍ സബ്സെന്റര്‍ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക