മലയാളികൾക്കുൾപ്പെടെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ഘോഷാൽ. ബോളിവുഡിന് പുറമെ മലയാളം, തമിഴ്, മറാത്തി, തെലുങ്ക്, പഞ്ചാബി, കന്നഡ, ഒഡിയ, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി തുടങ്ങിയ ഇന്ത്യയിലെ മിക്ക ഭാഷകളിലും ശ്രേയ ഘോഷാല്‍ പാടിയിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ശ്രേയ. ഗായിക ശ്രേയ ഘോഷാലും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായയും തങ്ങളുടെ ജീവിതത്തിലെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്.
അമ്മയാകുന്നുവെന്ന വാര്‍ത്ത ഈ മാസം നാലിനാണ് ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വർഷങ്ങളായുള്ള പ്രണയത്തിനു ശേഷമാണ് ശ്രേയയും ശിലാദിത്യ മുഖോപാധ്യായയും 2015 ൽ വിവാഹിതരാകുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹര ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ഇത് ദൈവത്തില്‍ നിന്നുള്ള അത്ഭുതമാണെന്നും ശ്രേയ ഘോഷാല്‍ കുറിച്ചു. നിറവയറുമായി നിൽക്കുന്ന ചിത്രവും ശ്രേയ പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക