ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഹർമൻപ്രീത് തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം പങ്കുവച്ചത്. തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഡോക്ടറുടെ നിർദേശപ്രകാരം ക്വാറന്റൈനിൽ ആണെന്നും ഹർമൻ പറഞ്ഞു.
ദക്ഷിണാഫ്രിക്കയുമായി നടന്ന അഞ്ചാം ഏകദിനത്തിൽ പരിക്കേറ്റ കൗർ ട്വന്റി-20 പരമ്പരയിൽ കളിച്ചിരുന്നില്ല. തുടർന്ന് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോവിഡ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവരോട് കോവിഡ് പരിശോധന നടത്തുവാനും ഹർമൻപ്രീത് അഭ്യർത്ഥിച്ചിട്ടുണ്ട്.
‘പിങ്കി’ന്റെ തെലുങ്ക് പതിപ്പ് , ‘വക്കീൽ സാബ്’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക