തെലുങ്ക് സിനിമാ മേഖലയിൽ ഏറെ ആരാധകരുള്ള താരമാണ് പവൻ കല്യാൺ. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വക്കീൽ സാബ്. അമിതാഭ് ബച്ചൻ, താപ്സി പന്നു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ താരിയാങ്ങ് എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ച പിങ്കിന്റെ തെലുങ്ക് പതിപ്പാണ് വക്കീൽ സാബ്. ചിത്രത്തിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ വേഷമാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്.
‘കർണൻ’ കേരളത്തിലെത്തിക്കാൻ ‘ആശിർവാദ് സിനിമാസ്’ !
നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് പവൻ കല്യാണിനൊപ്പം വക്കീൽ സാമ്പിൾ പ്രധാന വേഷത്തിലെത്തുന്നത്. ബോണി കപൂറും ദില്‍ രാജുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീരാം വേണുവാണ്. തല അജിത്തിനെ നായകനാക്കി ‘നേർക്കൊണ്ട പാര്‍വൈ’ എന്ന പേരിൽ തമിഴിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക