സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇപ്പോഴിതാ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. മലയാളവും ഇംഗ്ലീഷും ചേർത്തുള്ള പ്രസംഗത്തിന്റെ ചെറിയൊരു ഭാഗം മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ദി കിങിലെ മാസ് ഡയലോഗ് കൂടി ഓര്‍മിപ്പിക്കുന്നതായിരുന്നു.
‘കേരളത്തിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നിങ്ങൾക്ക് അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെൻസിറ്റിവിറ്റി ഉണ്ടാവണം ‘… പ്രിയങ്ക പറഞ്ഞു നിർത്തുന്നതിനു മുൻപ് തന്നെ സദസ്സിൽ നിന്ന് നിറഞ്ഞ കയ്യടി ഉയർന്നു. ഇപ്പോഴിതാ ചിത്രത്തിലെ ബിജിഎം ഒക്കെ ചേർത്ത് വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകാൻ തുടങ്ങി.
‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ’ തമിഴിലേയ്ക്ക്, ചിത്രീകരണം പുരോഗമിക്കുന്നു
‘സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം’ എന്ന ജോസഫ് അലക്സ് തേവള്ളിപ്പറമ്പിലിന്റെ സംഭാഷണ ശകലം പ്രിയങ്കയുടെ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം വീണ്ടും പ്രിയങ്കയുടെ പ്രസംഗത്തോടെ പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക