കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള നടപടികൾ സജീവമായി നടക്കുകയാണ്. കോവിഡ് വാക്സിനേഷന് ഡ്രൈവ് സജീവമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് വാഹന കമ്പനികള്‍. അതിലൊന്നാണ് റാപ്പിഡ് ഓട്ടോ ചെയ്യുന്നത്. ഡല്‍ഹിയിലെ പൗരന്മാര്ക്ക് സൗജന്യ സവാരി നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് റാപ്പിഡോ ഓട്ടോ രംഗത്ത് വന്നിരിക്കുന്നത്. റാപ്പിഡോ ആപ്ലിക്കേഷന്‍ വഴി ആശുപത്രികളിലേയ്ക്ക് ഓട്ടോ സവാരി തെരഞ്ഞെടുക്കുവാൻ സാധിക്കും.
പദ്ധതി പ്രകാരം 45 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഈ സവാരി കിഴിവ് ഉപയോഗിച്ച് വാക്സിനേഷന് എടുക്കാൻ സാധിക്കും. ഈ പദ്ധതിയിലേക്ക് ബൈക്ക് ശ്രേണി അവതരിപ്പിക്കാനും റാപ്പിഡോ ഓട്ടോ ലക്ഷ്യമിടുന്നുണ്ട്. അതേസമയം, 50 രൂപ വരെയുള്ള സൗജന്യ സവാരി മാത്രമേ വാഗ്ദാനം ചെയ്യുകയുള്ളൂവെന്നും ബാക്കിയുള്ളവ ഈടാക്കുമെന്നും നിബന്ധനകളും വ്യവസ്ഥകളും കമ്പനി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഡൽഹിയിലെ ജിംസ്, ഭീംറാവു അംബേദ്കര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, SJM ഹോസ്പിറ്റല്‍, സിവില്‍ ഹോസ്പിറ്റല്‍, ശാരദ ഹോസ്പിറ്റല്‍, BLK മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മെഡന്ത- മെഡിസിറ്റി, ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തുടങ്ങിയ ആശുപത്രികളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക