ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ തനിക്കേറ്റവും പ്രിയപ്പെട്ട കളിക്കാരന് ആരാണെന്ന് വെളിപ്പെടുത്തി ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. യുട്യൂബ് ഷോയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് തന്റെ പ്രിയതാരമാരാണെന്ന് ഗാംഗുലി തുറന്നു പറഞ്ഞത്.
‘എല്ലാവരും എന്റെ ഇഷ്ടതാരങ്ങളാണ്. കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും ബാറ്റിംഗ് ഞാന്‍ കൂടുതലായി ആസ്വദിക്കുന്നു. എന്നാല്‍, പന്തിന്റെ ബാറ്റിംഗ് എന്നെ വീഴ്ത്തിക്കളഞ്ഞു. യഥാര്‍ഥ മാച്ച് വിന്നറാണു പന്ത്. ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ കെല്പുള്ളയാള്.’‘ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മിടുക്കരാണ്. ഷാര്‍ദൂല്‍ താക്കൂറിന്റെ ധൈര്യവും മനക്കരുത്തും ഇഷ്ടപ്പെടുന്നയാളാണു ഞാന്‍. ഇന്ത്യയില്‍ പ്രതിഭാസമ്പന്നരായ ഒട്ടേറെ ക്രിക്കറ്റ് താരങ്ങളുണ്ട്.’
‘സുനില്‍ ഗാവസ്കര്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിനു ശേഷം എന്താകും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസ്ഥ എന്നോര്‍ത്തായിരുന്നു ആശങ്ക. അപ്പോഴാണു സച്ചിനും ദ്രാവിഡും അനില്‍ കുംബ്ലെയുമൊക്കെ വന്നത്. സച്ചിനും ദ്രാവിഡും പോയപ്പോള്‍ കോഹ്ലിയും രോഹിത്തും ഇപ്പോള്‍ പന്തും ആ സ്ഥാനങ്ങളിലേക്കു വന്നു’ ഗാംഗുലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക