ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്ന് നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ സ്ഥാപകനുമായ കമൽ ഹാസൻ. തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് തടസമാണെന്ന് തോന്നിയാൽ സിനിമ വിടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന് സിനിമ ഒരു പ്രശ്നമാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികത സുഖകരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
താൻ രാഷ്ട്രീയത്തിൽ നിന്ന് അപ്രത്യക്ഷമായി വീണ്ടും സിനിമയിലേക്ക് പോകുമെന്നാണ് ചിലർ വിചാരിക്കുന്നതെന്നും അത് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ആരാണ് അപ്രത്യക്ഷമാകുന്നത് എന്ന് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്വമുള്ളൊരു പാർട്ടി എന്ന നിലയിൽ മക്കൾ നീതി മയ്യം സമർപ്പിച്ചത് കൃത്യമായ തെരഞ്ഞെടുപ്പ് കണക്കുകളാണെന്നും കമൽ ഹാസൻ ചൂണ്ടിക്കാട്ടി.
ധ്യാനും നീരജും അജുവും ഒന്നിക്കുന്ന “പാതിരാ കുര്‍ബാന”; പുതിയ പോസ്റ്റർ പുറത്തിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക