എന്തുകൊണ്ട് താന്‍ ഇടതു സഹയാത്രികയായി എന്നതിന്റെ കാരണം വെളിപ്പെടുത്തി നടി റിമ കല്ലിങ്കല്‍. എന്റെ ജീവിതപങ്കാളിയെ പോലെ രാഷ്ട്രീയജീവിതം തുടര്‍ന്നുകൊണ്ടു പോയ ആളല്ല ഞാന്‍. ഞാന്‍ പഠിച്ച സാഹചര്യങ്ങളൊക്കെ വേറെയായിരുന്നു.
ഇപ്പോള്‍ ഒരു നടിയായി മാറിയപ്പോള്‍ എന്തുകൊണ്ട് ഇടതുസഹയാത്രികയായി എന്നു ചോദിച്ചാല്‍ അതിനെനിക്ക് വ്യക്തമായ കാരണമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഈ ഗവണ്മെന്റിന്റെ പ്രവര്‍ത്തനം, ആളുകളെ ഒരുമിച്ചു നിര്‍ത്തണം എന്നുകാണിച്ചു തന്ന ശക്തി. അതുകൊണ്ടാണ് ഞാനിവിടെ നില്ക്കുന്നതും. -റിമ വ്യക്തമാക്കി.
കളമശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയാണ് നടി മനസ്സ് തുറന്നത്. ആഷിക്ക് അബുവും റിമ കല്ലിങ്കലും സുഹൃത്തുക്കളും.
സംവിധായകന് ആഷിക്ക് അബു, അദ്ദേഹത്തിന്റെ ഭാര്യയും അഭിനേത്രിയുമായ റിമ കല്ലിങ്കല്‍, സംഗീതസംവിധായകന് ബിജിബാല്‍, നടിമാരായ സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ് തുടങ്ങിയ സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരും രാജീവിന്റെ വിജയത്തിനായി വോട്ട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക