ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടും മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡും (എംഎല്‍എല്‍) കൈകോർക്കുന്നു. രാജ്യത്തെ ലോജിസ്റ്റിക്സ് രംഗത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ (ഇവി) വിന്യസിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 2030ഓടെ ലോജിസ്റ്റിക്സ് രംഗത്ത് 100 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാക്കുമെന്ന ഫ്ളിപ്കാര്‍ട്ടിന്റെ പ്രതിബദ്ധത പാലിക്കാനായി 25,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ രംഗത്തിറക്കും. ഫ്ളിപ്കാര്‍ട്ട് മറ്റ് പല ഉല്‍പ്പാദകരുമായി സഹകരിച്ചുകൊണ്ട് ഇലക്ട്രിക്ക് ടു, ത്രീ വീലറുകള്‍ വിതരണത്തിനായി ഉപയോഗിക്കുന്നുണ്ട്.
എംഎല്‍എല്‍ ഇഡിഇഎല്ലുമായുള്ള സഹകരണത്തോടെ ഇത് രാജ്യത്തുടനീളം വിപുലമാകും. ഇലക്ട്രിക്ക് ഡെലിവറി ബ്രാന്‍ഡായ ഇഡിഇഎല്ലിലൂടെ എംഎല്‍എല്‍ വിവിധ തരത്തിലുള്ള ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങും. ഇഡിഇഎല്ലിന് നിലവില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. ഫ്ളിപ്കാര്‍ട്ടിന്റെ ലക്ഷ്യം സാധ്യമാക്കുന്നതിനായി വരും മാസങ്ങളില്‍ ഇത് വര്‍ധിപ്പിക്കും. ബെംഗളൂരു, മുംബൈ, ഡല്‍ഹി, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇഡിഇഎല്ലിന്റെ സാന്നിദ്ധ്യം വര്‍ഷാവസാനത്തോടെ 20 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഇതുവഴി ഫ്ളിപ്കാര്‍ട്ടിന്റെ ഡെലിവറി തടസമില്ലാതെ സാധ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക