മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മുൻ മുഖ്യമന്ത്രിയെ ഉടൻ സ്വകാര്യ ആശുപത്രിലേക്ക് മാറ്റും.
മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിച്ചിരിക്കുകയാണ്. പിണറായിയുടെ കൊച്ചുമകനും മകൾ വീണയ്ക്കും, വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക