സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആത്മഹത്യയുടെ വക്കിലാണെന്ന തരത്തിൽ വാർത്തകൾ പറത്തുവന്നിരുന്നു. എന്നാൽ തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി ശ്രീരാമകൃഷ്ണൻ തന്നെ രംഗത്തെത്തിയിരിയ്ക്കുകയാണ്. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും തന്റെ കുടുംബം തകര്‍ന്നെന്ന് വരെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ കുടുംബം തകരുകയോ, താൻ ആത്മഹത്യ ചെയ്യേണ്ടതോ ആയ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് അസുഖമുള്ളതിനാലാണെന്ന് കസ്റ്റംസിന് വിശദീകരണം നൽകിയിരുന്നു. രക്തദാഹികൾ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കു മുന്നില്‍ തല കുനിക്കില്ലെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക