ഇന്ത്യയിൽ ഒറ്റ ദിവസം കൊണ്ട് 1.52 ലക്ഷത്തിലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു . നിലവിലെ കണക്ക് അനുസരിച്ച് 1.33 കോടിയിലധികൾ ആളുകൾക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 839 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 1,69,275 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
ആറര മാസത്തിനുശേഷം ആദ്യമായി ആക്റ്റീവ് കേസുകളുടെ എണ്ണം വീണ്ടും 10 ലക്ഷം കവിഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 18 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസുകളാണ് ഇത്.
1,52,879 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനൊപ്പം തന്നെ 90,584 ആളുകളുടെ രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ ഇന്ത്യയുടെ കോവിഡ് -19 ബാധിതരുടെ എണ്ണം 1,33,58,805 ആയി ഉയർന്നു.
ഡൽഹിയിൽ മാത്രം 8,500 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 58,000 കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, തമിഴ്നാട്, കേരളം, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിൽ ഇപ്പോൾ പ്രതിദിനം കോവിഡ് -19 കേസുകൾ കുത്തനെ ഉയരുകയാണ്.
രാജ്യത്ത് ഇതുവരെ 10,15,95,147 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക