ഇരുപത്തിയാറ് സൂക്തങ്ങള്‍ ഖുറാനില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി. സുപ്രീംകോടതിയാണ് ഹർജി തള്ളിയത്. ഖുറാനിലുള്ള ഇരുപത്തിയാറ് സൂക്തങ്ങള്‍ ഭീകര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന് ആരോപിച്ചാണ് ഹർജി. ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് സയ്ദ് വസീം റിസ്വിയാണ് ഹർജി സമർപ്പിച്ചിരിയ്ക്കുന്നത്.
അപര്‍ണ ബാലമുരളി നായികയായി ഉല, പോസ്റ്റര്‍ പുറത്തുവിട്ടു
എന്നാൽ, സമർപ്പിച്ചിരിയ്ക്കുന്നത് കഴമ്പില്ലാത്ത ഹര്‍ജിയെന്ന് ജസ്റ്റിസ് ആര്.എഫ്. നരിമാന് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിയ്ക്കുകയും ഹര്‍ജിക്കാരനായ ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് സയ്ദ് വസീം റിസ്വിക്ക് അന്‍പതിനായിരം രൂപ കോടതി പിഴയിടുകയും ചെയ്തു. പിഴ തുക ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അടയ്ക്കണമെന്നും കോടതി നിർദേശം നൽകി.
‘പൊതുജനത്തെ നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണം’; തൃശ്ശൂര്‍ പൂരം നടത്തിപ്പിനെതിരെ ഐഎംഎ
പ്രതികരിക്കാൻ ഇവിടെ എഴുതുക