ലോകയുക്ത ഉത്തരവിൻറെ അടിസ്ഥാനത്തിൽ മന്ത്രി കെ. ടി ജലീൽ രാജിവെച്ചത് എല്ലാ കീഴ്വഴക്കവും പാലിച്ചുകൊണ്ടെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജൻ.
ജലീൽ സ്വമേധയാ രാജീവെച്ചതാണ്. ഇവിടെ മാധ്യമങ്ങൾ പുകമറ സൃഷ്ടിക്കുകയായിരുന്നു. ഇത് നല്ലൊരു സ്പിരിറ്റിൽ എടുക്കണമെന്നും ജലീലിന് നിയമപരമായി നീങ്ങാനുള്ള അവകാശമുണ്ടെന്നും പി ജയരാജൻ പറഞ്ഞു.
രാജി നല്ലൊരു കീഴ് വഴക്കമായിട്ടാണ് ജനാധിപത്യ സമൂഹം കാണേണ്ടത്. മറ്റ് പ്രശ്നങ്ങളില്ല. ഇവിടെ നിയമപരമായ മുന്നോട്ട് പോകാം. അതാണ് എകെ ബാലൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേർത്തു.
രാജിക്ക് പിന്നാലെ വിമർശകർക്ക് മറുപടിയുമായി ജലീൽ രംഗത്തെത്തി. തന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക