ജോൺസൺ & ജോൺസൺ കമ്പനിയുടെ കോവിഡ് വാക്സിൻ വിതരണം നിർത്തിവയ്ക്കാൻ നിർദേശം. രക്തം കട്ടപിടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് കമ്പനിയുടെ കോവിഡ് വാക്സിൻ വിതരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർദേശം നൽകിയത്. വാക്സിൻ സ്വീകരിച്ച 6.8 ദശലക്ഷം ആളുകളിൽ ആറു പേരിലാണ് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്. വാക്സിനേഷൻ കഴിഞ്ഞ് 6 മുതൽ 13 ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയതെന്നും സിഡിസി, എഫ്ഡിഎ അധികൃതര്‍ വ്യക്തമാക്കി.
സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷനും യുഎസ് ഫുഡ് ആന്റ് അഡ്മിനിസ്ട്രേഷനുമാണ് വാക്സിൻ വിതരണം നിർത്തിവയ്ക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്. 18 മുതൽ 48 വയസിനിടയിൽ പ്രായമുള്ള സ്ത്രീകളിലാണ് വാക്സിൻ സ്വീകരിച്ച ശേഷം രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്.
ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞ് മുഖ്യമന്ത്രി; കൊവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക