ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന കുംഭമേളയെ വിമര്‍ശിച്ച് സംവിധായകന് രാംഗോപാല്‍ വര്‍മ്മ. കുംഭമേളയില്‍ ഏകദേശം 30 ലക്ഷം പേരാണ് പങ്കെടുത്തത്.
ഇതേ തുടര്‍ന്ന് ദിനം പ്രതി ആയിരക്കണക്കിന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കുംഭമേള നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാരും, ഉത്തരാഖണ്ഡ് സര്‍ക്കാരും നടപടി സ്വീകരിക്കാത്തതിലാണ് രാം ഗോപാല്‍ വര്‍മ്മയുടെ വിമര്‍ശനം.
രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക. എന്നാല്‍ മാത്രമെ ഇനി കൊവിഡില്‍ നിന്നും മുക്തി നേടാന്‍ സാധിക്കു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്. ചൈന മാത്രമാണ് നിലവില്‍ കൊവിഡ് ഇല്ലാത്ത രാജ്യം എന്നും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക