അലി അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ ട്രെയ്ലര് വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ട്രയ്ലര്‍ കണ്ട പ്രേക്ഷകന് ചിത്രം സീരിയല്‍ പോലെ ആവരുതെന്ന് അലി അക്ബറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
അലി അക്ബറിന്റെ തന്നെ സീനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രം തീരെ ക്വാളിറ്റിയില്ലാത്ത സീരിയല്‍ പോലെയായിരുന്നു. അത് പോലെ ആവാതിരിക്കട്ടെ ഈ സിനിമ എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്.
ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സീനിയര്‍ മാന്‍ഡ്രേക്ക്. 2010ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് അലി അക്ബര്‍ തന്നെയായിരുന്നു. എന്നാല്‍ സീനിയര്‍ മാന്‍ഡ്രേക്കിന് ക്വാളിറ്റി കുറയാന്‍ കാരണം തനിക്ക് അതില്‍ വലിയ റോള്‍ ഇല്ലാത്തതിനാലായിരുന്നു എന്നാണ് അലി അക്ബര്‍ മറുപടി കൊടുത്തത്.
കമന്റ്: ‘ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ അടിപൊളിയായിരുന്നു. പക്ഷെ സീനിയര്‍ മാന്‍ഡ്രേക്ക് കണ്ടപ്പോള്‍ ഒരു സീരിയല്‍ കണ്ട ഫീലായിരുന്നു. ക്വാളിറ്റിയും സൗണ്ടുമെല്ലാം. ഈ സിനിമ അതുപോലെ ആകാതിരിക്കട്ടെ’
മറുപടി: ‘നേരാണ്. സീനിയറില്‍ എനിക്ക് ഒരു റോളുമില്ലായിരുന്നു. അത് മമ്മി (നിര്‍മ്മാതാവ്) ചിത്രമായിരുന്നു.’
1921 പുഴ മുതല്‍ പുഴ വരെയുടെ ആദ്യ ഷെഡ്യൂള്‍ വയനാട്ടിലായിരുന്നു നടന്നത്. വയനാട്ടിലെ എല്ലാ ഭാഗത്തും ചിത്രീകരണം നടത്തിയിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഇനി രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളു.
വയനാട്ടില്‍ ചിത്രീകരണത്തിനിടെ സഹായിച്ച എല്ലാ നാട്ടുകാര്‍ക്കും അലി അക്ബര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക