കോഴിക്കോട് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. കളക്ടർ ഇക്കാര്യം അറിയിച്ചത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റിനു മറുപടി ആയാണ്. കോഴിക്കോട് ജില്ലയിൽ നിലവിൽ ലോക്ക്ഡൗൺ ഇല്ലെന്നും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് പ്രചരിച്ചിരുന്നു. ചില മാധ്യമങ്ങളും ഇതിനു പിന്നാലെ സമാന വാർത്ത റിപ്പോർട്ട് ചെയ്തു. ഇതിനെയാണ് കളക്ടർ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക