ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ജില്ലാ അതിർത്തിയിൽ നാളെ മുതൽ പരിശോധന ആരംഭിക്കുമെന്ന് പാലക്കാട് ജില്ലാ കലക്ടർ മൃണ്മയി ജോഷി അറിയിച്ചു. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രവേശനത്തിന് അനുമതി നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കോവിഡ് രോഗ വ്യാപനം സംസ്ഥാനത്ത് വർധിച്ച സാഹചര്യത്തിലാണ് പുതിയ നടപടിയുമായി അധികൃതർ മുന്നോട്ട് വന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 18 ,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിൽ ഇന്ന് 1077 പേർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വ്യാപന സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക