എല്ലാവർക്കും അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾക്ക് പുതിയ സേവനം നൽകും. സേവന സമയം, ബാൻഡ് വിഡ്ത്ത്, ലേറ്റൻസി എന്നിവയെല്ലാം അതിവേഗം മെച്ചപ്പെടുന്നുണ്ട്. വൈകാതെ തന്നെ മികച്ച വേഗം ലഭ്യമാക്കാൻ സാധിക്കുമെന്നും ഇലോൺ മസ്ക് പറയുന്നു. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ വേഗം ഈ വർഷം തന്നെ 300 എംബിപിഎസായി ഇരട്ടിയാക്കുമെന്നും കമ്പനി മേധാവി അറിയിച്ചു.
രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വൻ കുതിപ്പെന്ന് റിപ്പോർട്ട് , ചൈനയേക്കാൾ മുന്നിലെത്തി രാജ്യം
1,200 ലധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ കമ്പനി ഇതിനോടകം തന്നെ എത്തിച്ചിട്ടുണ്ട്. സ്റ്റാർലിങ്ക് ഇന്റർനെറ്റിന് ഇപ്പോൾ 50 മുതൽ 150 എംബിപിഎസ് വരെ വേഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ശൃംഖലയെ ട്രക്കുകൾ, കപ്പലുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് സ്പേസ് എക്സ് അമേരിക്കയിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക