ബൗളർമാരുടെ മികവിൽ വീണ്ടും മുംബൈ ഇന്ത്യൻസിന് വിജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 13 റൺസിനാണ് മുംബൈ തോൽപ്പിച്ചത്. 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനെ 19.4 ഓവറിൽ 137 ന് മുംബൈ എറിഞ്ഞിട്ടു.
സ്കോർ:
മുംബൈ: 150/5 (20)
ഹൈദരാബാദ്: 137 (19.4)
ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി ഡി കോക്കും രോഹിത് ശർമ്മയും മികച്ച തുടക്കമാണ് നൽകിയത്. 40 (39) റൺസെടുത്ത ഡി കോക്കാണ് ടോപ് സ്കോറർ. രോഹിത് 32(25) റൺസെടുത്തു. പൊള്ളാർഡിന്റെ (22 പന്തിൽ 35 ) പ്രകടനമാണ് മുംബൈ സ്കോർ 150 ൽ എത്തിച്ചത്.
ഹൈദരാബാദിനും മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഡേവിഡ് വാർനറും(34 പന്തിൽ 36) ബെയർസ്റ്റോയും (22 പന്തിൽ 43) പുറത്തായതോടെ ഹൈദരാബാദ് പരുങ്ങലിലായി. പിന്നീട് വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെട്ടതോടെ ഹൈദരാബാദ് കളിയും കൈവിട്ടു. വിജയ് ശങ്കറും 28 (25) ഹൈദരാബാദ് നിരയിൽ തിളങ്ങി. നാലോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രാഹുൽ ചഹാറാണ് ഹൈദരാബാദിന്റെ മധ്യനിരയെ തകർത്തത്. ട്രെന്റ് ബോൾട്ടും മൂന്ന് വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക