ദില്ലി : കൊവിഡ് ബാധിതനായ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ വേഗത്തിലുള്ള സുഖപ്രാപ്തിയ്ക്കായി ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
മന്മോഹന് സിംഗ് പെട്ടെന്ന് തന്നെ പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്നും മോദി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മന്മോഹന് സിംഗിനുമേല്‍ ആശ്വാസവാക്കുകള്‍ ചൊരിഞ്ഞത്.
രോഗലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ 88 വയസുകാരനായ സിംഗിനെ ഉടനടി ദില്ലി എയിമിംസില് പ്രവേശിപ്പിച്ചിരുന്നു. കൊവിഡിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഇന്നലെ മന്മോഹന് സിംഗ് അഞ്ച് നിര്‍ദ്ദേശങ്ങള്‍ കത്ത് മുഖാന്തിരം അറിയിച്ചിരുന്നു. കൊവിഡ് വാക്സിന് വിതരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളായിരുന്നു കത്തില്‍ മുഖ്യമായും ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക