വൂൾഫ് എന്ന സിനിമയിലെ ഇർഷാദിന്റെ പ്രകടനത്തെ അഭനന്ദിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഇർഷാദ് ശരിക്കും ഒഎസ് മികച്ച നടന്നാണെന്നും അവസരം ലഭിച്ചാൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് വിഷ്ണുവിന്റെ പ്രതികരണം.
ഇർഷാദ് ഇക്കാ, നിങ്ങളിലെ നടൻ ശരിക്കും ഒരു WOLF തന്നെയാണ്. പൂണ്ട് വിളയാടാൻ ഒരു അവസരം കിട്ടിയാൽ ആക്രമണം അഴിച്ചു വിടുന്നൊരു വൈൽഡ് വൂൾഫ്… കലക്കിയിട്ടുണ്ട്..ട്ടാ.. ഇര്ഷാദിക്കയ്ക്കും വൂൾഫ് അണിയറപ്രവർത്തകർക്കും എല്ലാവിധ ആശംസകളും
കഴിഞ്ഞ ദിവസമായിരുന്നു വൂൾഫ് എന്ന ചിത്രം സീ ചാനലിലൂടെ റിലീസ് ചെയ്തത്. ജോ എന്ന കഥാപാത്രത്തെയാണ് വൂൾഫിൽ ഇർഷാദ് അവതരിപ്പിച്ചത്.
ചിത്രത്തെക്കുറിച്ചും ഇർഷാദിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇർഷാദ് എന്ന നടന് ഒരവസരം ലഭിച്ചാൽ അയാൾ അസാമാന്യ പ്രകടനം കാഴ്ചവെക്കും എന്നതിന്റെ തെളിവാണ് ചിത്രമെന്ന പ്രേക്ഷകർ പറയുന്നത്.
ഇർഷാദിന് പുറമേ അർജുൻ അശോക്, സംയുക്ത മേനോൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തന്റെ പ്രതിശ്രുതവധുവിനെ സര്‍പ്രൈസായി കാണാനെത്തുന്ന യുവാവ് അപ്രതീക്ഷിതമായി വന്ന ലോക്ഡൗണില്‍ അവര്‍ക്കൊപ്പം പെട്ട് പോകുന്നു. തുടര്‍ന്ന് ഇരുവര്‍ക്കിടയിലും നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക